ഒമാൻ: മഴ മുന്നറിയിപ്പ്; ജാഗ്രത പുലർത്താൻ ജനങ്ങളോട് CDAA നിർദ്ദേശിച്ചു

GCC News

2022 ഓഗസ്റ്റ് 2, 3 തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴപെയ്യാനിടയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ആവശ്യപ്പെട്ടു. 2022 ഓഗസ്റ്റ് 2-നാണ് CDAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഓഗസ്റ്റ് 2, 3 തീയതികളിൽ നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദാഖിലിയ, അൽ ബുറൈമി, അൽ ദഹിറാഹ്, നോർത്ത് അൽ ശർഖിയ മുതലായ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ CDAA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.