യു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 17-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അൽ ഹൊസൻ ഗ്രീൻ പാസിൽ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ ഇത് ഓൺലൈനിലും മറ്റും പങ്ക് വെക്കുമ്പോൾ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രീൻ പാസ് അശ്രദ്ധമായി പങ്ക് വെക്കുന്നത് ഇത്തരം സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കാൻ ഇടയാക്കുന്നതിലേക്ക് നയിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.