ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ജൂലൈ വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. 2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോ ഉദ്ഘാടനം ചെയ്തത്.