അൽ ബന, ഇബ്രി മുതലായ വിലായത്തുകളിൽ 2022 സെപ്റ്റംബർ 20, ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മുദൈബി, മഹ്ദ, അൽ ഹംറ തുടങ്ങിയ വിലായത്തുകളിലും ചൊവ്വാഴ്ച വൈകീട്ട് മഴ ലഭിച്ചിട്ടുണ്ട്.
അൽ ഹജർ മലനിരകളിൽ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ആലിപ്പഴം പൊഴിഞ്ഞതായും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
അൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം 2022 സെപ്റ്റംബർ 18-ന് അറിയിച്ചിരുന്നു.