2022 സെപ്റ്റംബർ 26, തിങ്കളാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുറം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഖസ്ർ അൽ ബഹ്ർ വരെയുള്ള മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഈ മേഖലയിൽ ഇരുവശത്തേയ്ക്കും പുതുക്കിയ ഈ വേഗത ബാധകമാണ്.
2022 സെപ്റ്റംബർ 24-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ ട്രാഫിക് സുരക്ഷ മുൻനിർത്തിയാണ് അബുദാബി പോലീസ് ജനറൽ കമാൻഡ് ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുമായി ചേർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ മേഖലയിലെ റഡാറുകളിൽ പരമാവധി അനുവദനീയമായ വേഗത 100 കിലോമീറ്ററാക്കി നിജപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഈ പുതിയ വേഗപരിധി കൃത്യമായി പാലിക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Photo: WAM.