ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരു ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ആരംഭിക്കുന്നു. 2022 ഒക്ടോബർ 17-ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 17-ന് ദോഹയിൽ വെച്ച് നടന്ന ‘വൺ മന്ത് ടു ഗോ’ പത്രസമ്മേളനത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. 2022 നവംബർ 1 മുതലാണ് DECC-യിൽ ഈ കോൺസുലാർ സർവീസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
ഈ ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്ററിൽ 45 രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള 90 കോൺസുലാർ ജീവനക്കാർ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതാണ്. 2022 നവംബർ 1 മുതൽ 2022 ഡിസംബർ 25 വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
DECC ഹാൾ-4-ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.