ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ എയർപോർട്ട്സ് വ്യോമയാന കമ്പനികൾക്ക് ഒരു ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകളാണ് ഇതിൽ പറഞ്ഞിരിക്കുന്നത്:
- ജി സി സി രാജ്യങ്ങളിലെ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള മുഴുവൻ പേർക്കും ഒമാനിലേക്ക് വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കായി പ്രവേശിക്കാവുന്നതാണ്.
- ഇവർ റെസിഡൻസി വിസ ലഭിച്ചിട്ടുള്ള രാജ്യത്ത് നിന്ന് നേരിട്ട് ഒമാനിലേക്ക് പ്രവേശിക്കണം എന്ന് നിർബന്ധമില്ല.
- ഇവർക്ക് ഏത് രാജ്യത്ത് നിന്നും, ഏത് സമയത്തും പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
- ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള ജി സി സി റെസിഡൻസി വിസകളിലുള്ളവർക്കാണ് ഈ അനുമതി.