ഒമാൻ: മുസന്ദം ഗവർണറേറ്റിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Oman

അടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 നവംബർ 3-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ദോഫാർ ഗവർണറേറ്റിലും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അൽ ഹജാർ മലനിരകളിൽ മഴമേഘങ്ങൾ രൂപപ്പെടുന്നതിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.