2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോ ട്രെയിനുകളിൾ പരമാവധി യാത്രികർക്ക് യാത്രാ സേവനങ്ങൾ നല്കുന്നതിനായാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി ദോഹ മെട്രോയിലെ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നതും, ട്രെയിനുകളിലെ എല്ലാ കോച്ചുകളും സ്റ്റാൻഡേർഡ് ക്ലാസ് ആക്കി മാറ്റുന്നതുമാണ്. 2022 നവംബർ 11 മുതൽ ഡിസംബർ 22 വരെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.