ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറ കൾച്ചറൽ വില്ലേജിൽ രണ്ട് പ്രത്യേക കലാ പ്രദർശനങ്ങൾ ആരംഭിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സുഡാൻ, എൽ സാൽവദോർ എന്നീ രാജ്യങ്ങളുടെ ഖത്തറിലെ എംബസികളുമായി സഹകരിച്ചാണ് ഈ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
ഈ പ്രദർശനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ കത്താറ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് ഡയറക്ടർ സൈഫ് സാദ് അൽ ദോസരി, ഇരു രാജ്യങ്ങളുടെയും ഖത്തറിലെ അംബാസഡർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Cover Image: Qatar News Agency.