സൗദി അറേബ്യ: സംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി അധികൃതർ

featured Saudi Arabia

സംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി സൗദി ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്സ് ചീഫ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് അറിയിച്ചു. റമദാൻ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കുന്നത്.

ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക് ആസ്ഥാനത്ത് നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് അദ്ദേഹം ഈ പുതിയ പാക്കിങ്ങ് അവതരിപ്പിച്ചത്.

Source: @ReasahAlharmain.

നിരവധി ഉന്നത ഉദ്യോഗസ്ഥർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: @ReasahAlharmain.

സംസം ജലം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ആരോഗ്യസുരക്ഷാ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഈ ചടങ്ങിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും നൂതനമായ ശുചിത്വനയങ്ങളും, നടപടികളും കൈക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: @ReasahAlharmain.