ഖത്തർ: മാർച്ച് പകുതി മുതൽ ചൂട് കൂട്ടുമെന്ന് കാലാവസ്ഥാ വകുപ്പ്

Qatar

2023 മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഫെബ്രുവരി 28-ന് രാത്രിയാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ കാലയളവിൽ കാറ്റ് വടക്ക്പടിഞ്ഞാറൻ ദിശയിൽ വീശുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. മാർച്ച് മാസത്തിലെ പ്രതിദിന ശരാശരി അന്തരീക്ഷ താപനില 21.9 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.