നോർത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ ഖാനുത് റോഡ് ട്രാഫിക്കിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 മാർച്ച് 6-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വാദി അൽ ഖാനുത് റോഡ് പദ്ധതിയുടെ ഭാഗമായി വാദി അൽ സർമി റോഡ് മുതൽ അൽ ഖാനുത് ടൌൺഷിപ്പ് വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യമുള്ള മേഖലയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഈ റോഡ് നോർത്ത് അൽ ബതീന ഗവർണറേറ്റിലെ അൽ ഖബൗര വിലായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാനുള്ള ഏതാനം നീര്‍ച്ചാലുകൾ, റോഡ് ബാരിയറുകൾ, ദിശാസൂചികകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഈ മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, പ്രദേശത്തെ വാണിജ്യപ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുന്നതിനും ഈ റോഡ് പ്രയോജനകരമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Cover Image: @mtcitoman.