ഖത്തർ: മാർച്ച് 26 മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 26, ഞായറാഴ്ച മുതൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 24-ന് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ മാർച്ച് 26 മുതൽ വരുന്ന ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മഴയ്‌ക്കൊപ്പം തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്ക്കിഴക്കൻ ദിശയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: @qatarweather.