രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിപ്പ് പുറത്തിറക്കി. 2023 ഏപ്രിൽ 13-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികൾ അനുവദിക്കാനുള്ള യുഎഇ കാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായാണ് പ്രഖ്യാപനമെന്ന് MOHRE കൂട്ടിച്ചേർത്തു.
WAM