അബുദാബിയിലെ ബനിയാസ് ഈസ്റ്റ് – ബനിയാസ് വെസ്റ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു. 2023 ഏപ്രിൽ 13-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാൻ H.E. മുഹമ്മദ് അലി അൽ ഷോറാഫയാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്. അബുദാബി – അൽ ഐൻ റോഡിൽ (E22) സ്ഥിതിചെയ്യന്ന ഈ ഇന്റർചേഞ്ച് പാലം ബനിയാസ് മേഖലയിലേക്കും, സമീപ പ്രദേശങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നു.
ഈ ഇന്റർചേഞ്ച് പാലം തുറന്നതോടെ ബനിയാസ് ഈസ്റ്റ് – ബനിയാസ് വെസ്റ്റ് എന്നിവയ്ക്കിടയിലെ യാത്ര പതിനൊന്ന് മിനിറ്റിൽ നിന്ന് കേവലം മൂന്ന് മിനിറ്റായി ചുരുങ്ങുന്നതാണ്. അബുദാബി – അൽ ഐൻ റോഡിലൂടെ മണിക്കൂറിൽ 1400 വാഹനങ്ങൾക്കും, നിയാസ് ഈസ്റ്റ് – ബനിയാസ് വെസ്റ്റ് എന്നിവയ്ക്കിടയിൽ മണിക്കൂറിൽ 1100 വാഹനങ്ങൾക്കും ഗതാഗത സൗകര്യം നൽകുന്ന രീതിയിലാണ് ഈ ഇന്റർചേഞ്ച് ഒരുക്കിയിരിക്കുന്നത്.
Cover Image: Abu Dhabi Media Office.