2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഉപയോഗിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. 2023 മെയ് 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇത് 2019-ലെ ഇതേ കാലയളവിലെ യാത്രികരുടെ എണ്ണത്തിന്റെ 95.6% വരുമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022-ൽ 66 മില്യൺ യാത്രികരാണ് ദുബായ് എയർപോർട്ട് ഉപയോഗിച്ചത്.
ഇത്തവണയും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന സ്ഥാനം ദുബായ് എയർപോർട്ട് നിലനിർത്തുമെന്നും മീഡിയ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പാദത്തിലെ യാത്രികരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 2023-ൽ ഏതാണ്ട് 83.6 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
2023-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 21,256,489 യാത്രികരാണ് DXB-യിലൂടെ സഞ്ചരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ യാത്രികർ (3 മില്യൺ) ഇന്ത്യയിലേക്കും, തിരികെയുമാണ് യാത്രാ സേവനങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.