ഖത്തർ: 2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 44.5 ശതമാനം വളർച്ച രേഖപ്പെടുത്തി

Qatar

2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് യാത്രികരുടെ എണ്ണത്തിലുള്ള ഈ വർദ്ധനവ്. വിമാനത്താവളത്തിലൂടെയുള്ള വ്യോമയാന സേവനങ്ങളുടെ എണ്ണത്തിൽ ഇതേ കാലയളവിൽ 18.65 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2023-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 10,315,695 യാത്രികരാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിച്ചത്. ഇതിൽ ജനുവരി മാസത്തിൽ 3,558,918 യാത്രികരും, ഫെബ്രുവരിയിൽ 3,240,114 യാത്രികരും, മാർച്ചിൽ 3,516,663 യാത്രികരും എയർപോർട്ട് ഉപയോഗിച്ചു.

ഈ വർഷത്തെ ആദ്യ പാദത്തിൽ 56,417 വിമാനസർവീസുകളാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും, എയർപോർട്ടിലേക്കും സർവീസുകൾ നടത്തിയത്.

Cover Image: @HIAQatar.