എമിറേറ്റിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2023 മെയ് 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ‘ദുബായ് മാസ്റ്റർ പ്ലാൻ ഫോർ പബ്ലിക് ബീച്ചസ്’ എന്ന ആസൂത്രിത പദ്ധതിയ്ക്കാണ് ദുബായ് ഭരണാധികാരി അംഗീകാരം നൽകിയത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി ദുബായിൽ നിലവിലുള്ള ബീച്ചുകൾ വികസിപ്പിക്കുന്നതിനും, പുതിയ ബീച്ചുകൾ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2040-ഓടെ ദുബായിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നതിന്നാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇതോടെ ദുബായിലെ പൊതു കടൽത്തീരത്തിന്റെ അകെ നീളം നിലവിലെ 21 കിലോമീറ്റർ എന്നതിൽ നിന്ന് 105 കിലോമീറ്ററായി വർധിക്കുന്നതാണ്. പൊതു ബീച്ചുകളിൽ നൽകി വരുന്ന വിവിധ സേവനങ്ങളിൽ 2025-ഓടെ 300 ശതമാനം വർദ്ധനവ് വരുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
Cover Image: Dubai Media Office.