2025-ലെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസ് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
വേൾഡ് കൺസർവേഷൻ കോൺഗ്രസ് 2025-ന്റെ വേദിയായി അബുദാബിയെ തിരഞ്ഞെടുത്ത പശ്ചാത്തലത്തിൽ ഈ പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2023 ജൂൺ 4-ന് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുനയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കി. വേൾഡ് കൺസർവേഷൻ കോൺഗ്രസ് നടക്കുന്ന വേദി തിരഞ്ഞെടുക്കുന്ന പ്രക്രിയ സമ്മേളനത്തിന് രണ്ട് വർഷം മുൻപ് തന്നെ ആരംഭിക്കുന്നതാണ്.
വേൾഡ് കൺസർവേഷൻ കോൺഗ്രസ് വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ മറ്റു പല രാജ്യങ്ങളുമായി മത്സരിച്ചാണ് യു എ ഇ ഇതിനുള്ള അർഹത നേടിയതെന്ന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സമ്മേളനങ്ങളിലൊന്നാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ്.
Cover Image: WAM.