യു എ ഇ: സ്വകാര്യ മേഖലയ്ക്ക് റമദാനിൽ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ്

Family & Lifestyle GCC News

യു എ ഇയിലെ സ്വകാര്യ മേഖലയിൽ, റമദാനിലെ പ്രവർത്തി സമയങ്ങളിൽ 2 മണിക്കൂർ ഇളവ് അനുവദിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ ഏപ്രിൽ 25-നു ഉത്തരവിറക്കി.

നിലവിൽ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ അനുവദനീയമായ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. 30 ശതമാനത്തിൽ താഴെ ജീവനക്കാർക്കാണ് സ്ഥാപനങ്ങളിൽ തൊഴിൽ ആവശ്യങ്ങൾക്കായി എത്തുന്നതിനു അനുമതിയുള്ളത്.

റമദാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ പ്രവർത്തി സമയത്തിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്.