ഖത്തർ: ഓഗസ്റ്റ് 11-ന് ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

featured GCC News

2022 ഓഗസ്റ്റ് 11-ന് ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 ഓഗസ്റ്റ് 9-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ദോഹ മെട്രോയുടെ ഗ്രീൻ ലൈനിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:

  • 2022 ഓഗസ്റ്റ് 11, വെള്ളിയാഴ്ച റൂട്ട് 1 (R1) – അൽ ബിദ്‌ദ മുതൽ അൽ രിഫാ മാൾ ഓഫ് ഖത്തർ വരെ വൺവേ, റൂട്ട് 2 (R2) -അൽ രിഫാ മാൾ ഓഫ് ഖത്തർ മുതൽ അൽ ബിദ്‌ദ വരെ വൺവേ, റൂട്ട് 3 (R3) – അൽ മൻസൗരയ്ക്കും അൽ ദോഹ അൽ ജദീദയ്ക്കും ഇടയിലെ ഷട്ടിൽ സർവീസ് എന്നിങ്ങനെ മൂന്ന് റൂട്ടുകളിൽ ഗ്രീൻ ലൈൻ മെട്രോ ട്രെയിനിന് പകരമായി ബസുകൾ സർവീസ് നടത്തുന്നതാണ്.
  • ഓരോ പത്ത് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഈ ബസുകൾ വൈറ്റ് പാലസ് ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.
  • മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സർവീസുകൾ സാധാരണ രീതിയിൽ തുടരുന്നതാണ്.