മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം ഇതുവരെ 739884 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2023 ഓഗസ്റ്റ് 31-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 ജൂൺ 21 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്. 2022-ലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 16.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 516276 ഒമാൻ പൗരമാരും, 125889 ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരും, 97719 മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും ഉൾപ്പെടുന്നു.
Cover Image: Oman News Agency.