ഷാർജ: മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ തീരുമാനം

featured GCC News

മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 സെപ്റ്റംബർ 5-ന് ഷാർജ കിരീടാവകാശി H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.

ഈ തീരുമാനം അനുസരിച്ച് വിവിധ മുനിസിപ്പൽ നിയമങ്ങളുടെ ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതാണ്. ഈ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് ചുമത്തിയിട്ടുള്ള പിഴകൾക്കാണ് ഈ ഇളവ് അനുവദിക്കുന്നത്. 90 ദിവസത്തേക്കാണ് ഈ ഇളവ് അനുവദിക്കുന്നത്.

WAM