ഖത്തർ: അടുത്ത ആഴ്ചയിലും മഴ തുടരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്ത് അടുത്ത ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഒക്ടോബർ 28-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ മഴ അടുത്ത ആഴ്ച്ച വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് നിലവിൽ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Cover Image: Qatar News Agency.