ദുബായ്: അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി RTA

GCC News

അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 നവംബർ 19-നാണ് RTA ഇക്കാര്യം അറിയിച്ചത്.

അൽ ഖൈൽ സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സൈക്ലിസ്റ്സ് ക്ലബ് വരെയുള്ള മേഖലയിലാണ് അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ റോഡ് മൂന്ന് വരിയാക്കി മാറ്റിയിട്ടുണ്ട്.

Source: Dubai Media Office.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മെയ്ദാൻ റൗണ്ട്എബൗട്ടിന് പകരം ഒരു ടി-ഷേപ്പ് സിഗ്നൽ ഇന്റർസെക്‌ഷൻ നിർമ്മിച്ചിട്ടുണ്ട്. ഈ റൂട്ടിലെ അൽ ഖൂസ് റൗണ്ട്എബൗട്ട് ഒരു സ്ട്രീറ്റ് ആക്കി മാറ്റിയിട്ടുണ്ട്.

ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അൽ മെയ്ദാൻ സ്ട്രീറ്റിലൂടെ രാവിലെ സഞ്ചരിക്കാനെടുക്കുന്ന സമയം നേരത്തെ ഉണ്ടായിരുന്ന എട്ട് മിനിറ്റിൽ നിന്ന് കേവലം ഒരു മിനിറ്റാക്കി കുറയ്ക്കാൻ സാധിക്കുമെന്ന് RTA റോഡ്സ്, ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹ്ഹി വ്യക്തമാക്കി. ഈ പദ്ധതി 2024 രണ്ടാം പാദത്തിൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.