എമിറേറ്റിൽ പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്ചയിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ITC) അറിയിച്ചു. 2023 ഡിസംബർ 12-നാണ് ITC ഇക്കാര്യം അറിയിച്ചത്.
ഇത്തരം ബസ് യാത്രകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്ചയിച്ചതായും, അധികമായി വരുന്ന ഓരോ കിലോമീറ്ററിനും അഞ്ച് ഫിൽസ് വീതം ഈടാക്കാനും തീരുമാനിച്ചതായി ഈ അറിയിപ്പിലൂടെ ITC വ്യക്തമാക്കിയിട്ടുണ്ട്. ഒരു ട്രിപ്പിന്റ പരമാവധി തുക അഞ്ച് ദിർഹമാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്നും ITC അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കിടയിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം കൂടുതൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
Cover Image: Abu Dhabi Media Office.