യു എ ഇ: സ്വകാര്യ മേഖലയിൽ ഫെബ്രുവരി 13-ന് റിമോട്ട് വർക്കിങ്ങ് തുടരാൻ ആഹ്വാനം

GCC News

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് സ്വകാര്യ മേഖലയിൽ 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് തുടരാൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ആഹ്വാനം ചെയ്തു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫെബ്രുവരി 13-ന് സ്വകാര്യ മേഖലയിൽ കഴിയുന്നതും റിമോട്ട് വർക്കിങ്ങ് നടപ്പിലാക്കാൻ MOHRE നിർദ്ദേശിച്ചിട്ടുണ്ട്. പുറം തൊഴിൽ ഇടങ്ങളിൽ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഔട്ട്ഡോർ തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ട് പോകുകയും, തിരികെ കൊണ്ട് വരികയും ചെയ്യുന്ന അവസരങ്ങളിൽ പൂർണ സുരക്ഷ ഉറപ്പ് വരുത്താനും MOHRE ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന ശക്തമായ മഴ കണക്കിലെടുത്താണ് ഈ തീരുമാനം.

സ്വകാര്യ മേഖലയിൽ 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിരുന്നു.