ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി

GCC News

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാലയങ്ങൾക്കും, 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ദോഫാർ, മുസന്ദം, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും വിദ്യാലയങ്ങൾക്ക് ഈ തീരുമാനപ്രകാരം, ഫെബ്രുവരി 13-ന് അവധിയായിരിക്കും. ഈ തീരുമാനം പൊതു, സ്വകാര്യ, അന്താരാഷ്ട്ര വിദ്യാലയങ്ങൾക്ക് ബാധകമായിരിക്കും.

വിദ്യാലയങ്ങൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.