ദുബായ്: റമദാൻ സൂഖ് ഫെബ്രുവരി 17 മുതൽ ആരംഭിക്കും

GCC News

2024 ഫെബ്രുവരി 17 മുതൽ ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ഫെബ്രുവരി 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2024 ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെയാണ് ഈ പരമ്പരാഗത റമദാൻ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്‌ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ദുബായ് മുനിസിപ്പാലിറ്റി റമദാൻ സൂഖ് ഒരുക്കുന്നത്.