റമദാൻ 2024: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

featured GCC News

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2024 മാർച്ച് 9-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.

മെട്രോ സമയങ്ങൾ

റെഡ് ലൈൻ

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
  • ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
  • ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.

ഗ്രീൻ ലൈൻ

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
  • ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
  • ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.

ട്രാം സമയങ്ങൾ

  • തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • ഞായറാഴ്ച്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.

ബസ് സമയങ്ങൾ

ദുബായ് ബസ്

  • തിങ്കൾ മുതൽ വെള്ളിവരെ – രാവിലെ 4:30 മുതൽ രാത്രി 12:30 വരെ.
  • ശനി, ഞായർ – രാവിലെ 6 മുതൽ രാത്രി 1 മണിവരെ.

മെട്രോ ലിങ്ക് ബസ്

മെട്രോ ലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതാണ്.

കസ്റ്റമർ കെയർ സെന്ററുകൾ:

RTA-യുടെ കസ്റ്റമർ കെയർ സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ ഇവ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്.

ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.