ഒമാനിൽ ഈദുൽ ഫിത്ർ 2024 ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2024 ഏപ്രിൽ 9-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി ഏപ്രിൽ 9-ന് ഒത്ത്ചേർന്നിരുന്നു. ഈ യോഗത്തിലാണ് രാജ്യത്ത് ഈദുൽ ഫിത്ർ ഏപ്രിൽ 10-നായിരിക്കുമെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഏപ്രിൽ 10-നായിരിക്കും ഈദുൽ ഫിത്ർ.