ഇത്തവണത്തെ റമദാൻ മാസത്തിൽ ഒരു ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ റെയിൽവേ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മക്കയ്ക്കും, മദീനയ്ക്കുമിടയിൽ യാത്ര ചെയ്യുന്നതിനാണ് യാത്രികർ ഈ സേവനങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ റമദാനുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ 22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ റമദാനിൽ ഹറമൈൻ ഹൈസ്പീഡ് ട്രെയിനുകൾ ആകെ 2845 ട്രിപ്പുകൾ നടത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ട്രിപ്പുകളുടെ എണ്ണത്തിൽ 12 ശതമാനം വർദ്ധനവുണ്ട്.