കുവൈറ്റ് പാർലമെന്റ് പിരിച്ച് വിട്ടു

featured GCC News

കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് പാർലമെന്റ് പിരിച്ച് വിട്ട് കൊണ്ട് ഉത്തരവിട്ടു. 2024 മെയ് 10, വെള്ളിയാഴ്ചയാണ് കുവൈറ്റ് പാർലമെന്റ് പിരിച്ച് വിട്ടത്.

ഇതോടൊപ്പം ഏതാനം ഭരണഘടനാപരമായ വ്യവസ്ഥകൾ താത്കാലികമായി റദ്ദ് ചെയ്യാനും കുവൈറ്റ് ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്. ഇവ പരമാവധി നാല് വർഷത്തെ കാലയളവിലേക്കാണ് താത്കാലികമായി റദ്ദ് ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് കുവൈറ്റ് ഭരണാധികാരി മെയ് 10-ന് വൈകീട്ടാണ് പുറത്തിറക്കിയത്.