ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു

featured GCC News

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. 2024 ഓഗസ്റ്റ് 6-നാണ് ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകളിലെ യാത്രികർക്ക് സുഗമമായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ എയർപോർട്ട്സ് ഇത് നടപ്പിലാക്കുന്നത്.