ബഹ്‌റൈൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; പരിശോധനകൾ ശക്തമായി തുടരുന്നു

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ബഹ്‌റൈൻ അധികൃതർ ശക്തമായി തുടരുന്നു. ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ.

ഈ നിയമം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി അധികൃതർ വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിപുലമായ പരിശോധനകൾ നടത്തിവരുന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ബഹ്‌റൈനിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം, ഇറക്കുമതി, ഉത്പാദനം എന്നിവയാണ് ബഹ്‌റൈൻ നിരോധിച്ചിരിക്കുന്നത്.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് ഈ തീരുമാനം.