അബുദാബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

featured GCC News

അബുദാബി ബാജ ചാലഞ്ച് രണ്ടാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 12-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം നാല് ഘട്ടങ്ങളിലായാണ് അബുദാബി ബാജ ചാലഞ്ച് രണ്ടാം സീസൺ നടത്തുന്നത്. 2024 ഒക്ടോബർ 12 മുതൽ 2025 ഏപ്രിൽ 12 വരെയാണിത്.

എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി ചേർന്ന് സംയുക്തമായാണ് അബുദാബി സ്പോർട്സ് കൗൺസിൽ ഈ റേസ് സംഘടിപ്പിക്കുന്നത്. അബുദാബിയിൽ വെച്ചാണ് ഈ നാല് റൗണ്ട് റേസുകളും നടത്തുന്നത്.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അബുദാബി ബാജ ചാലഞ്ച് രണ്ടാം സീസൺ റൗണ്ട് ഒന്ന്, രണ്ട് റേസുകൾ സംഘടിപ്പിക്കുന്നത്. സീസണിലെ മൂന്നാം റേസ് 2025 ജനുവരിയിലും, നാലാം റേസ് 2025 ഏപ്രിലിലും നടക്കുന്നതാണ്.