ഖത്തർ: 2024 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

Qatar

2024 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2024 ഒക്ടോബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, സൂപ്പർ 95 പെട്രോൾ, ഡീസൽ വിലകൾ 2024 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

2024 നവംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:

  • പ്രീമിയം പെട്രോൾ – ലിറ്ററിന് 1.90 റിയാൽ. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 1.90 റിയാൽ)
  • സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
  • ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2024 ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)