ഔദ് മേത്തയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
. @rta_dubai Completes Major Traffic Enhancements in Oud Metha, Cutting Journey Time by 40%. #Dubaihttps://t.co/LgCPAho7Xm pic.twitter.com/P82tVDuBBm
— Dubai Media Office (@DXBMediaOffice) October 31, 2024
RTA നടത്തിവന്നിരുന്ന 2024 ക്വിക്ക് ട്രാഫിക് സൊല്യൂഷൻസ് പ്ലാൻ അനുസരിച്ചുള്ള ട്രാഫിക് നവീകരണ നടപടികളാണ് ഔദ് മേത്തയിൽ പൂർത്തിയാക്കിയിരിക്കുന്നത്. ദുബായിലെ റോഡ് ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
ഇതിന്റെ ഭാഗമായി ഉം ഹുറൈർ സ്ട്രീറ്റിൽ നിന്ന് ഔദ് മേത്തയിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. ഉം ഹുറൈർ സ്ട്രീറ്റിലെ സർവീസ് റോഡ് രണ്ട് വരിയിൽ നിന്ന് മൂന്ന് വരിയാക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ ഈ മേഖലയിലെ യാത്രാ സമയം നാല്പത് ശതമാനത്തോളം കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.