രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് 2024 നവംബർ 6, 7 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു. 2024 നവംബർ 5-ന് രാത്രി ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#Qatar_Central_Bank: Wednesday and Thursday, November 6 and 7, 2024, will be official holidays for all employees of financial institutions in the State of #Qatar. #QNA#Referendum_2024 pic.twitter.com/23h3gNCn9e
— Qatar News Agency (@QNAEnglish) November 5, 2024
ഖത്തർ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നവംബർ 5-ന് നടന്ന ചരിത്രപരമായ ഹിതപരിശോധനയുടെ ആഘോഷത്തിന്റെ ഭാഗമായി 2024 നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ ഉത്തരവിറക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2024 നവംബർ 6, 7 തീയതികളിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് QCB അറിയിച്ചത്. അവധിയ്ക്ക് ശേഷം ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം നവംബർ 10, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണെന്നും QCB വ്യക്തമാക്കിയിട്ടുണ്ട്.