നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Sharjah Ruler opens 43rd annual Sharjah International Book Fair#WamNews https://t.co/tii03o71SU pic.twitter.com/vl2zMfNakg
— WAM English (@WAMNEWS_ENG) November 6, 2024
ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് SIBF 2024 ഉദ്ഘാടനം ചെയ്തത്.
സന്ദർശകർക്ക് ഇന്ന് മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2024 നവംബർ 17 വരെ നീണ്ട് നിൽക്കും.
ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 2520 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. മൊറോക്കോയാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം.
‘അത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്ക്കുള്ള പ്രാധാന്യം ഈ ആശയം എടുത്ത് കാട്ടുന്നു.
യു എ ഇയിൽ നിന്നുള്ള 234-ഉം, ഈജിപ്തിൽ നിന്നുള്ള 172-ഉം, ലെബനനിൽ നിന്നുളള 88-ഉം, ഇന്ത്യയിൽ നിന്നുള്ള 52-ഉം പ്രസാധകർ ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് 1357-ൽ പരം പരിപാടികൾ അരങ്ങേറുന്നതാണ്.
WAM