2014 മുതൽ ഇതുവരെ അറുപത് ദശലക്ഷത്തിലധികം പേർ ദുബായ് ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
#Dubai Tram Marks 10th Anniversary: 60 Million Riders Served and 6 Million Kilometres Travelled, Reinforcing its Role as Top Transport Choice.https://t.co/dSkHruWnGt@rta_dubai pic.twitter.com/isKpXlYJ5F
— Dubai Media Office (@DXBMediaOffice) November 11, 2024
ദുബായ് ട്രാമിന്റെ പത്താം വാർഷികവേളയിലാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പത്ത് വർഷത്തിനിടയിൽ 60 മില്യൺ യാത്രികർ ദുബായ് ട്രാമിൽ സഞ്ചരിച്ചതായും, ദുബായ് ട്രാം ആകെ 6 മില്യൺ കിലോമീറ്റർ സഞ്ചരിച്ചതായും RTA വെളിപ്പെടുത്തി.
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾക്കിടയിൽ ദുബായ് ട്രാം വലിയൊരു സ്ഥാനം വഹിക്കുന്നതായി RTA ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കുന്നതിൽ ദുബായ് ട്രാം 99.9% കൃത്യത രേഖപ്പെടുത്തിയതായും ഇത് ഈ സേവനങ്ങളുടെ കാര്യക്ഷമതയുടെ അടയാളമാണെന്നും RTA കൂട്ടിച്ചേർത്തു.
Cover Image: Dubai Media Office.