എക്സ്പോ സിറ്റി: ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതി ആരംഭിച്ചു

GCC News

എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ നേതൃത്വത്തിലാണ് ഈ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പൈലിങ്, പ്രാഥമിക പ്രവർത്തികൾ എന്നിവ പൂർത്തിയാക്കിയതായും, പ്രധാന കരാർ അടിസ്ഥാനമാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

Source: Dubai Media Office.

10 ബില്യൺ ദിർഹം മൂല്യമുള്ളതാണ് ഈ പദ്ധതി. 2024 സെപ്റ്റംബറിലാണ് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് എക്സിബിഷൻ സെന്ററിനെ മേഖലയിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ വേദിയാക്കി മാറ്റുന്നതിനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ പ്രദർശനങ്ങൾക്ക് ദുബായ് എക്സിബിഷൻ സെന്റർ വേദിയാകുന്നതാണ്.

2033-ഓടെ വാർഷികാടിസ്ഥാനത്തിൽ ദുബായിൽ നടക്കുന്ന വലിയ പരിപാടികളുടെ എണ്ണം നിലവിലെ 300-ൽ നിന്ന് അറുനൂറിലധികമാക്കുന്നതിന് അധികൃതർ ലക്ഷ്യമിടുന്നു.