ഷാർജ: പൊതു മേഖലയിലെ ഈദ് അൽ എത്തിഹാദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

UAE

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2024 ഡിസംബർ 2, തിങ്കളാഴ്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ഷാർജയിലെ സർക്കാർ മേഖലയിൽ യു എ ഇ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധിദിനങ്ങളായിരിക്കും.

ഇതോടെ നവംബർ 29, വെള്ളിയാഴ്ച, നവംബർ 30, ശനിയാഴ്ച, ഡിസംബർ 1, ഞായറാഴ്ച എന്നീ വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ പൊതുമേഖലയിൽ അഞ്ച് ദിവസത്തെ അവധി ലഭിക്കുന്നതാണ്. അവധിയ്ക്ക് ശേഷം ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഡിസംബർ 4, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.