രാജ്യത്ത് 2024 നവംബർ 28, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 നവംബർ 25-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Kuwait Meteorological Department forecasts intermittent rain with varying intensity, between mild to moderate to heavy, beginning on Mondayhttps://t.co/GMxkLiAZA2#KUNA #KUWAIT pic.twitter.com/BFYGXp5rvs
— Kuwait News Agency – English Feed (@kuna_en) November 25, 2024
ഈ റിപ്പോർട്ട് പ്രകാരം, കുവൈറ്റിൽ നവംബർ 25 മുതൽ നവംബർ 28 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം സാമാന്യം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് കടലിൽ വലിയ തിരമാലകൾ ഉണ്ടാകാനിടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും, വ്യാഴാഴ്ചയോടെ മഴ നിൽക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: Kuwait News Agency.