യു എ ഇ: നവംബർ 27, 28 തീയതികളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 27, ബുധനാഴ്ച രാത്രി മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 നവംബർ 26-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം മൂലം മഴയ്ക്ക് സാധ്യതയുണ്ട്. 2024 നവംബർ 27, ബുധനാഴ്ച രാത്രി മുതൽ നവംബർ 28, വ്യാഴാഴ്ച ഉച്ചവരെ യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അബുദാബി മേഖലയിൽ നവംബർ 27-ന് രാത്രിയോടെ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നവംബർ 28, വ്യാഴാഴ്ച രാവിലെയോടെ ഈ കാലാവസ്ഥാ സാഹചര്യങ്ങൾ ദുബായ്, ഷാർജ, മറ്റു എമിറേറ്റുകൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതാണ്.