ദുബായ്: മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

GCC News

2024 നവംബർ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 നവംബർ 26-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇതോടൊപ്പം നവംബർ 29 മുതൽ എമിറേറ്റിലെ നിലവിലുള്ള ഏതാനം ബസ് റൂട്ടുകളിൽ മാറ്റം വരുത്തുമെന്നും RTA അറിയിച്ചിട്ടുണ്ട്.

നവംബർ 29 മുതൽ RTA ആരംഭിക്കുന്ന പുതിയ ബസ് റൂട്ടുകൾ:

  • റൂട്ട് 108 – സത്വ ബസ് സ്റ്റേഷനിൽ നിന്ന് നേരിട്ട് ഗ്ലോബൽ വില്ലേജിലേക്ക്. വെള്ളി, ശനി, ഞായർ, പൊതു അവധിദിനങ്ങൾ, പ്രത്യേക പരിപാടികളുള്ള ദിവസങ്ങൾ. ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 1 മണിവരെ ഓരോ 60 മിനിറ്റ് ഇടവേളകളിലുമായി ആകെ 11 ട്രിപ്പുകൾ.
  • റൂട്ട് F63 – അൽ റാസ്‌ മെട്രോ സ്റ്റേഷൻ, യൂണിയൻ ബസ് സ്റ്റേഷൻ എന്നിവയെ അൽ ഖലീജ് സ്ട്രീറ്റ്, നയീഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ ബന്ധിപ്പിക്കുന്ന മെട്രോ ഫീഡർ സർവീസ്.
  • റൂട്ട് J05 – മിറാ കമ്മ്യൂണിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന സർവീസ്. നിഷാമ ടൌൺഹൌസ് മേഖലയിലൂടെ കടന്ന് പോകുന്നു.

മാറ്റം വരുത്തുന്ന ബസ് റൂട്ടുകൾ:

  • റൂട്ട് 5 – അബു ഹെയിൽ ബസ് സ്റ്റേഷൻ, യൂണിയൻ ബസ് സ്റ്റേഷൻ എന്നിവയ്ക്കിടയിൽ ഇരുവശത്തേക്കും. അൽ റാസ്‌ മെട്രോ സ്റ്റേഷനിലേക്ക് സർവീസ് നടത്തില്ല.
  • റൂട്ട് 14 – ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
  • റൂട്ട് 33 – കറാമ ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
  • റൂട്ട് 91 – ബിസിനസ് ബേ മേഖല ഉൾപ്പെടുത്തുന്ന രീതിയിൽ മാറ്റം വരുത്തുന്നതാണ്.

J02, J04, റൂട്ട് F38, F39, X92 എന്നീ റൂട്ടുകളിലും മാറ്റം വരുത്തുന്നതാണ്.