ദോഹ മെട്രോ യാത്രികരുടെ എണ്ണം 200 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി. 2024 ഡിസംബർ 7-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.
فخورون بتسجيل #مترو_الدوحة لأكثر من 200 مليون راكب منذ انطلاقة خدماته التشغيلية. يأتي هذا الإنجاز التشغيلي ليؤكد تنامي ثقة سكان الدولة وزوارها في المترو على مدار أكثر من 5 أعوام، كما يبرز أهمية الدور الذي يلعبه في منظومة النقل العام كبديل فعال وموثوق لتنقل الأفراد.… pic.twitter.com/fNHzQkSM9w
— Qatar Rail (@QatarRail) December 7, 2024
2019-ൽ ദോഹ മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം ഇരുനൂറ് ദശലക്ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
മെട്രോ സേവനങ്ങളിൽ പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് ഇത് എടുത്ത് കാട്ടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ദൈനംദിന യാത്രകൾക്കും, രാജ്യത്ത് നടക്കുന്ന പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ തുടങ്ങിയവയുടെ വേളകളിലും ഖത്തറിലെ പൊതുസമൂഹം ദോഹ മെട്രോ സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.
2019 മുതൽ 2023 വരെയുള്ള കാലയളവിൽ ദോഹ മെട്രോ യാത്രികരുടെ ആകെ എണ്ണം 100 ദശലക്ഷം രേഖപ്പെടുത്തിയിരുന്നു. ഏതാണ്ട് മൂന്നര വർഷം കൊണ്ട് കൈവരിച്ച 100 ദശലക്ഷം യാത്രികർ എന്ന നേട്ടമാണ് ദോഹ മെട്രോ ഇപ്പോൾ കേവലം രണ്ട് വർഷത്തിൽ താഴെ സമയം കൊണ്ട് മറികടന്നിരിക്കുന്നത്.