പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.
#حكومة_الشارقة #دائرة_الموارد_البشرية pic.twitter.com/wbcae5Alaf
— دائرةالموارد البشرية (@HR_Sharjah) December 22, 2024
2024 ഡിസംബർ 22-നാണ് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അവധിയ്ക്ക് ശേഷം ഷാർജയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2025 ജനുവരി 2, വ്യാഴാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
രാജ്യത്തെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചത്.