യു എ ഇ: ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തീരുമാനം

GCC News

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരാനാണ് തീരുമാനം. പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

യു എ ഇ ഗവണ്മെന്റിന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. മാർച്ച് 16 മുതൽ നാലാഴ്ചത്തേക്കായിരുന്നു ആദ്യ ഘട്ടത്തിൽ ആരാധനാലയങ്ങൾ അടച്ചിടുന്നതിനു തീരുമാനം എടുത്തത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ നടപടി തുടരാൻ തീരുമാനിക്കുകയായിരുന്നു.